ഇന്ത്യന്‍ പൗരന്മാര്ക്ക് ആവശ്യമായ രേഖകളില്‍ ഒന്നാണ് പാന്‍ കാര്‍ഡ്. സുഗമമായ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ക്കും പലവിധത്തിലുള്ള സേവനങ്ങള്‍ക്കും പാന്‍കാര്‍ഡിന്റെ പ്രസക്തി ദിനംപ്രതി വര്‍ദ്ധിച്ച് വരുന്നുണ്ട്. പാന്‍കാര്‍ഡിനെ രാജ്യത്തെ സവിശേഷമായ തിരിച്ചറിയല്‍ രേഖയായ ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം തന്നെ ഇതിനൊരു മികച്ച ഉദാഹരണമാണ്.
പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കാത്തവര്‍ക്ക് മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. ഉയര്‍ന്ന നിരക്കില്‍ നികുതി കണക്കാക്കുന്നത് ഒഴിവാക്കാന്‍ ഈ മാസം 31ന് അകം പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നാണ് നിര്‍ദേശം.